കരുനാഗപ്പള്ളി
എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ഓച്ചിറ മേമന ഭാഗത്ത് നടത്തിയ പരിശോധനയിൽ 104 ഗ്രാം എംഡിഎംഎയും 107 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. ഓച്ചിറ മേമന വിജേഷ് ഭവനത്തിൽ വിജേഷ് (33) ആണ് അറസ്റ്റിലായത്. ജില്ലയിലെ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജു എസ് എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ സി പി ദിലീപ്, അസി എക്സൈസ് ഇൻസ്‌പെക്ടർ എസ് പ്രേംനസീർ, പ്രിവന്റീവ് ഓഫീസർ ജെ ആർ പ്രസാദ് കുമാർ, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ ആർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ ജോജോ, ബി എസ് അജിത്, എം ആർ അനീഷ്, എച്ച് അഭിരാം, സൂരജ് പി എസ്, ജൂലിയൻ ക്രൂസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജി ഗംഗ, സിവിൽ എക്‌സൈസ് ഡ്രൈവർ എസ് കെ സുഭാഷ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..