03 December Tuesday

വികസന പദ്ധതികള്‍ കൂടുതല്‍ 
വേഗത്തിലാകും: കെ എന്‍ ബാലഗോപാല്‍

സ്വന്തം ലേഖകൻUpdated: Friday Nov 17, 2023

നവകേരള സദസ്സ് ജില്ലാതല പ്രവർത്തന അവലോകന യോ​ഗത്തിൽ ധന മന്ത്രി കെ എൻ ബാല​ഗോപാൽ സംസാരിക്കുന്നു

കൊല്ലം
വികസന പദ്ധതികൾക്ക് കൂടുതൽ വേഗം കൈവരിക്കുന്നതിനും ക്ഷേമപ്രവർത്തനങ്ങളുടെ കാലാനുസൃത പരിഷ്‌കരണത്തിനും നവകേരള സദസ്സ്‌ ഊന്നൽ നൽകുമെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ. നവകേരള സദസ്സിന്റെ ജില്ലാതല പ്രവർത്തന അവലോകനയോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വികസന പദ്ധതികൾക്ക് കൂടുതൽ വേഗം കൈവരിക്കുന്നതിനും തുടർപ്രവർത്തനങ്ങൾക്ക് ജനാഭിപ്രായം തേടുന്നതിനും ഉദ്യോഗസ്ഥരും ജനങ്ങളും ഒന്നുചേരുന്ന സദസ്സിൽ പങ്കാളിത്തം സുപ്രധാനമാണ്‌. എംഎൽഎമാരായ എം മുകേഷ്, സുജിത്‌ വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, ജി എസ് ജയലാൽ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, മുൻ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ, കലക്ടർ എൻ ദേവിദാസ്, എഡിഎം ആർ ബീനാറാണി, എസിപി സോണി ഉമ്മൻ കോശി തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top