22 December Sunday

ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

കൊട്ടാരക്കര റോട്ടറി ക്ലബ് സംഘടിപ്പിച്ച ചിത്രരചനാ മത്സരം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ പി കെ ​ഗോപന്‍ ഉദ്ഘാടനംചെയ്യുന്നു

കൊട്ടാരക്കര 
റോട്ടറി ക്ലബ് ഓഫ് കൊട്ടാരക്കര ശിശുദിനത്തോട്‌ അനുബന്ധിച്ച് ചിത്രരചനാ മത്സരം 'നിറക്കൂട്ട്' സംഘടിപ്പിച്ചു. കൊട്ടാരക്കര ടൗൺ യുപി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ഉദ്ഘാടനംചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ബി മോഹനൻ അധ്യക്ഷനായി. നിറക്കൂട്ട് ചെയർമാൻ ആർ ശിവകുമാർ, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ വനജ രാജീവ്, സ്കൂൾ പ്രധാനാധ്യാപിക എൽ അനില, ജ്യോതിഷ്, റോട്ടറി ക്ലബ് സെക്രട്ടറി അശ്വിനികുമാർ എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്ക് മെമെന്റോ, സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡ് എന്നിവ സമ്മാനമായി നൽകി. കഴിഞ്ഞ വർഷങ്ങളിൽ സമ്മാനാർഹമായ ചിത്രങ്ങളുടെ പ്രദർശനവും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top