22 December Sunday

അനുസ്മരണയോഗം ചേർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

എ സക്കീർഹുസൈൻ അനുസ്മരണയോഗം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു

അഞ്ചൽ
കോൺഗ്രസ് നേതാവും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത്‌ അംഗവും പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എ സക്കീർഹുസൈന്റെ നിര്യാണത്തിൽ ടൗൺ ഒന്നാം നമ്പർ റസിഡൻസ് അസോസിയേഷൻ അനുസ്മരണ യോഗംചേർന്നു. മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ ഫസിൽ അൽ അമാൻ അധ്യക്ഷനായി. പി എസ് സുപാൽ എംഎൽഎ, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, പഞ്ചായത്ത് പ്രസിഡന്റ്‌ എ നൗഷാദ്, ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ വി കെ ജയകുമാർ, തോമസ്‌കുട്ടി, വിവിധ കക്ഷിനേതാക്കളായ അഞ്ചൽ സോമൻ, ലിജു ജമാൽ, ഏരൂർ സുബാഷ്, തോയിത്തല മോഹനൻ, ഉമേഷ്ബാബു, മുൻ ഡിവൈഎസ്‌പി ജി ഡി വിജയകുമാർ, അഞ്ചൽ ജോബ്, ബി സേതുനാഥ്, അഞ്ചൽ ബദറുദീൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top