22 December Sunday

വീല്‍ചെയര്‍ വിതരണപദ്ധതിക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024

കെയർ ആന്‍ഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്‍ വീൽചെയർ വിതരണ പദ്ധതി ഗാന്ധിഭവനിൽ പുനലൂർ രൂപതാ ബിഷപ്‌ സിൽവസ്റ്റർ പൊന്നുമുത്തൻ ഉദ്‌ഘാടനംചെയ്യുന്നു

കൊല്ലം
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആന്‍ഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ക്ഷേമസ്ഥാപനങ്ങൾക്ക് വീൽചെയർ വിതരണംചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനാപുരം ഗാന്ധിഭവനിൽ നടന്നു. വിതരണോദ്‌ഘാടനം പുനലൂർ രൂപതാ ബിഷപ്‌ സിൽവസ്റ്റർ പൊന്നുമുത്തൻ നിർവഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അധ്യക്ഷനായി. കെയർ ആന്‍ഡ് ഷെയർ മാനേജിങ് ഡയറക്ടർ റവ. ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ ആമുഖപ്രഭാഷണം നടത്തി.
എല്ലാ ജില്ലകളിലെയും ആതുരസ്ഥാപനങ്ങളിൽനിന്നു ലഭിച്ച അപേക്ഷകളിൽ തെരഞ്ഞെടുത്ത സ്ഥാപനങ്ങളിലേക്കാണ് വീൽചെയർ വിതരണം നടത്തുന്നത്. നേരത്തെതന്നെ ആതുരസ്ഥാപനങ്ങൾക്കായുള്ള ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും മറ്റ്‌ ഉപകരണങ്ങളും നൽകിയിട്ടുണ്ട്. കെയർ ആൻഡ് ഷെയറിന്റെ പുതിയ പദ്ധതിയാണ് സൗജന്യ വീൽചെയർ വിതരണം. ഗാന്ധിഭവൻ അസിസ്റ്റന്റ് സെക്രട്ടറി ജി ഭുവനചന്ദ്രൻ, ട്രസ്റ്റി പ്രസന്നാരാജൻ, മാനേജിങ് ഡയറക്ടർ ബി ശശികുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി മോഹനൻ, ഓർഫനേജ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിസ്റ്റർ റോസിലിൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top