22 December Sunday

നെടുമൺകാവ് സിഎച്ച്സിയിൽ സഹായമെത്തിച്ച് റോട്ടറി ക്ലബ്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024
എഴുകോൺ
നെടുമൺകാവ് സാമൂഹ്യാരോഗ്യകേന്ദ്രത്തിന് സഹായഹസ്തവുമായി റോട്ടറി ക്ലബ്. ആശുപത്രിയിലേക്ക് എയർപോർട്ട് കസേരകളും ഫാനുകളും നെടുമൺകാവ് റോട്ടറി ക്ലബ് നൽകി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ അഭിലാഷ് കസേരകളും ഫാനും ഏറ്റുവാങ്ങി. റോട്ടറി പ്രസിഡന്റ്‌ അനിൽ കടയ്ക്കോട് അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ പി ആർ സലിലാദേവി സ്വാഗതം പറഞ്ഞു. കരീപ്ര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി എസ് ഓമനക്കുട്ടൻ, പഞ്ചായത്ത്‌ അംഗം സി ജി തിലകൻ, റോട്ടറി മുൻ അസിസ്റ്റന്റ്‌ ഗവർണർമാരായ സുരേന്ദ്രൻ കടയ്ക്കോട്, കെ കൃഷ്ണദാസ്, പിആർഒ കെ നഹാസ്, വിനോദ് ഗംഗാധരൻ, ബി ചന്ദ്രൻകുട്ടി, അനിൽ അഭിരാമം, കെ ആർ പ്രസാദ്, രാജൻ ഇടയ്ക്കിടം, പി എസ് ജൂബിൻഷാ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top