19 December Thursday

ക്രിസ്മസ്, പുതുവർഷാഘോഷം: 
എക്‌സൈസ് പരിശോധന ശക്തമാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024
കൊല്ലം
ക്രിസ്മസ്, പുതുവർഷാഘോഷം പ്രമാണിച്ച് ജില്ലയിൽ എക്സൈസ് പരിശോധന ശക്തമാക്കി. ജനുവരി നാലുവരെ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായ പരിശോധനകൾ നടക്കും. മുഴുവൻ സമയം പ്രവർത്തിക്കുന്ന കൺട്രോൾ റൂം, മൂന്ന് സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റുകൾ, ചെക്ക് പോസ്റ്റ് കടന്നുവരുന്ന വാഹനങ്ങളും മറ്റും പരിശോധിക്കുന്നതിനായി ഒരു ബോർഡർ പട്രോളിങ് യൂണിറ്റ്, ഒരു ഹൈവേ പട്രോളിങ് യൂണിറ്റ് എന്നിവ ഉൾപ്പെടുന്ന എക്‌സൈസ് ടീം പ്രവർത്തിക്കും. പൊതുജനങ്ങളുടെ പരാതി രേഖപ്പെടുത്തുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും ജില്ലാതല കൺട്രോൾ റൂമിനെ ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ വൈ ഷിബു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top