കൊല്ലം
നവംബർ ഒന്നുമുതൽ ഡിസംബര്‍ 12വരെ ജില്ലയിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ 108 മയക്കുമരുന്നുകേസിലായി 112 പേരെ അറസ്റ്റ്ചെയ്തു. 209 അബ്കാരിക്കേസ്, 1643 കോട്പ കേസ് എന്നിവയും രജിസ്റ്റർചെയ്തു. കലക്ടർ എൻ ദേവിദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ചാരായ നിരോധന ജനകീയ മോണിട്ടറിങ് കമ്മിറ്റി യോഗത്തിൽ ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ വൈ ഷിബു റിപ്പോർട്ട് അവതരിപ്പിച്ചു. 1246 പരിശോധനയും ഒമ്പത് സംയുക്ത പരിശോധനയും നടത്തി. 6234 വാഹനം പരിശോധിച്ചു. 183പേരെ അബ്കാരിക്കേസുകളിൽ അറസ്റ്റ്ചെയ്തു. വിവിധ കേസുകളിൽ 3,28,600 രൂപ പിഴയായി ഈടാക്കി. 545.713 കിലോഗ്രാം പുകയില വസ്തുക്കൾ, 14 ലിറ്റർ വാറ്റുചാരായം, 530 ലിറ്റർ വിദേശമദ്യം, 517 ലിറ്റർ അരിഷ്ടം, 29.8 വ്യാജ വിദേശമദ്യം, 197 ലിറ്റർ കോട (വാഷ്), 17.3 കിലോ ഗ്രാം കഞ്ചാവ്, 16.049 ഗ്രാം എംഡിഎംഎ എന്നിവ പിടികൂടി. വിമുക്തിയുമായി ബന്ധപ്പെട്ട് 1478 പരിപാടി നടത്തി. ലഹരിക്കെതിരായ ജനകീയ കൂട്ടായ്മയിലൂടെ വിവരങ്ങൾ അധികാരികൾക്ക് യഥാസമയം നൽകി മയക്കുമരുന്നിനെതിരെ പ്രതിരോധം തീർക്കാനാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ പറഞ്ഞു. ജനകീയ കമ്മിറ്റി അംഗങ്ങൾ, പൊലീസ്, വനം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..