22 December Sunday

ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് 
തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024

സ്കൂൾ ബസ് പൂര്‍ണമായും കത്തിനശിച്ച നിലയില്‍

കൊട്ടിയം
കണ്ണനല്ലൂർ പാലമുക്കിനു സമീപം ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനു തീപിടിച്ചു. തിങ്കള്‍ വൈകിട്ട് 4.30നാണ്‌ സംഭവം. കൊട്ടിയത്ത് വിദ്യാർഥികളെ ഇറക്കാൻ പോകുംവഴി ബസിന്റെ മുന്നിൽനിന്ന് പുക ഉയരുകയായിരുന്നു. ബസിലുണ്ടായിരുന്ന രണ്ടു വിദ്യാർഥികളെയും സ്കൂൾ ജീവനക്കാരിയെയും പെട്ടെന്ന് ബസില്‍നിന്ന് ഇറക്കിയതിനാൽ ആർക്കും അപകടം സംഭവിച്ചില്ല. ബസ് പൂര്‍ണമായും കത്തിനശിച്ചു. നാട്ടുകാർ തീ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുണ്ടറയിൽനിന്ന് രണ്ടു യൂണിറ്റ് അ​ഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. സമീപത്തെ ട്രാൻസ്‌ഫോർമറിലേക്ക് തീ പടരാതിരുന്നതിനാൽ വൻഅപകടം ഒഴിവായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top