08 September Sunday
നൂറുദിന കർമപരിപാടിയിൽ തിളങ്ങി ജില്ല

278.17 കോടി; 
42 പദ്ധതി

സ്വന്തം ലേഖകൻUpdated: Thursday Jul 18, 2024
 
കൊല്ലം
രണ്ടാം പിണറായി സർക്കാരിന്റെ നാലാമത്തെ നൂറുദിന കർമപരിപാടിയിൽ ജില്ലയിൽ നടപ്പാകുന്നത്‌ 278.17 കോടി രൂപയുടെ 42 പ്രത്യേക പദ്ധതികൾ. പട്ടയവിതരണം, ലൈഫ്‌ വീട്‌, മാലിന്യനീക്കവും സംസ്‌കരണവും, തൊഴിലവസരം സൃഷ്ടിക്കൽ, കെഎസ്‌ആർടിസി ബസ്‌ സർവീസുകൾ തുടങ്ങിയ പൊതുവികസനം കൂടാതെയാണിത്‌. ഒക്ടോബർ 22 വരെയാണ്‌ നൂറുദിന കർമപരിപാടി. 
കെഎംഎംഎല്ലിൽ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി 85.4 കോടി രൂപയുടെ വികസനപദ്ധതികൾ നടക്കും. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ വിവി പദ്ധതികൾക്ക്‌ 3.7 കോടിയും സ്റ്റേഡിയങ്ങളുടെ നിർമാണത്തിന്‌ 3.2 കോടിയും ഉണ്ട്‌. 27 കോടി രൂപയിൽ കല്ലുവാതുക്കൽ–- പാരിപ്പള്ളി– -വെളിനല്ലുർ കുടിവെള്ളപദ്ധതിയുടെ ഒന്നാംഘട്ടം നടപ്പാകുന്നു. 72.05 കോടി രൂപയുടെ റോഡ്‌ നിർമാണ, നവീകരണപദ്ധതികൾ നൂറുദിനത്തിനുള്ളിൽ നടക്കും. വനം വകുപ്പിൽ 44.89 കോടി രൂപയുടെ പ്രവൃത്തികളാണ്‌ നടക്കുക. 11.74 കോടി രൂപയിൽ ചടയമംഗലത്ത്‌ മിനി സിവിൽ സ്റ്റേഷൻ നിർമാണവും നൂറുദിനകർമപരിപാടിയുടെ ഭാഗമാണ്‌. 
പദ്ധതികളും തുകയും ഒറ്റനോട്ടത്തിൽ 
 
● കൊട്ടാരക്കര സ്പെഷ്യൽ സബ്‌ജയിലിൽ ജനററേറ്റർ സ്ഥാപിക്കുന്നതിന്‌–- 6.5 കോടി
● പോരുവഴി ഗവ. ആയുർവേദ ഡിസ്‌പെൻസറി നിർമാണം–- ഒരു കോടി
● വെളിനല്ലൂർ ഗവ. ആയുർവേദ ഡിസ്‌പെൻസറി നിർമാണം–- 30 ലക്ഷം
● ആശ്രാമം ഗവ. നഴ്‌സിങ്‌ സ്‌കൂൾ സ്‌കിൽ ലാബ്‌ പുതിയ കെട്ടിടനിർമാണം–- 1.54 കോടി
● കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഗൈനക്ക്ബ്ലോക്ക്‌ ആധുനികവൽക്കരണം, ഓപ്പറേഷൻ തിയറ്റർ–- 1.61 കോടി
● കടയ്ക്കൽ താലൂക്കാശുപത്രിയിലെ ഗൈനക്ക്‌ബ്ലോക്ക്‌ ആധുനികവൽക്കരണം–- 1.39 കോടി
● അഞ്ചൽ സെന്റ്‌ജോൺസ്‌ കോളേജ്‌ ഡിസിഇ–- ഒരു കോടി
● ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അക്കാദമിക്‌ ബ്ലോക്ക്‌ നവീകരണം–- 20 ലക്ഷം
● ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ടോട്ടൽ സോഫ്‌റ്റ്‌വെയർ സൊല്യൂഷൻ–- 2.15 കോടി
● ഓപ്പൺ സർവകലാശാല പ്രാദേശിക കേന്ദ്രങ്ങളിലെ സ്ഥാപനം–- 28 ലക്ഷം
● ഓപ്പൺ സർവകലാശാല ഭവനനിർമാണ പദ്ധതി–- 1.12 കോടി
● ചാത്തന്നൂർ, ചിറയ്ക്കര പഞ്ചായത്ത്‌ ഗവ. ഹൈസ്‌കൂൾ കളിസ്ഥല നവീകരണം–- 1 കോടി
● ചടയമംഗലം പഞ്ചായത്ത്‌ കളിക്കളം നവീകരണം–- 1 കോടി
● കുണ്ടറ നെടുമ്പന ഗ്രൗണ്ടിൽ സെവൻസ്‌ ഫുട്‌ബോൾ ടർഫ്‌–- 99 ലക്ഷം
● ചിറക്കര എംസി പുരം ഗ്രൗണ്ടിന്റെ അടിസ്ഥാനസൗകര്യ വികസനം–- 30.66 ലക്ഷം
● ജില്ലാ സ്‌പോർട്‌സ്‌ അക്കാദമി ഹോസ്റ്റൽ നവീകരണം–- 2.5 കോടി
● പുത്തൂർ ഗവ. എച്ച്‌എസ്‌എസ്‌ സ്റ്റേഡിയം നിർമാണം–- 2 കോടി
● ആർകെഐ–- ഡബ്ല്യുഎസ്‌എസ്‌ നെടുവത്തൂർ പഞ്ചായത്തിലേക്കും കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലും–- 29.4 ലക്ഷം
● കിഫ്‌ബി കല്ലുവാതുക്കൽ–- പാരിപ്പള്ളി–- വെളിനല്ലൂർ പഞ്ചായത്തുകൾക്കുള്ള കുടിവെള്ള പദ്ധതി ഘട്ടം ഒന്ന്‌–- 27 കോടി
● കൊല്ലം തുറമുഖത്തെ കസ്റ്റംസ്‌ ഫെസിലിറ്റേഷൻ കെട്ടിടം–- 1.62 കോടി
● ഫെസിലിറ്റേഷൻ കെട്ടിടം, അഡ്‌മിനിസ്‌ട്രേറ്റീവ്‌ കെട്ടിടം ഉദ്‌ഘാടനം, തുറമുഖത്തിന്‌ ഐസിപി, ഐഎസ്‌പിഎസ്‌ സ്റ്റാറ്റസ്‌ പ്രഖ്യാപനം–- 4.75 കോടി
● കുളത്തൂപ്പുഴ ടൗൺ യുപിഎസിലെ കെട്ടിടനിർമാണം–- 2 കോടി
● ജില്ലയിൽ ഒമ്പതു റോഡിന്‌ 38.18 കോടി
●അഞ്ച്‌ പൊതുമരാമത്ത്‌ കെട്ടിടങ്ങളുടെ നിർമാണത്തിന്‌–- 11.49 കോടി
● സിആർഎഫ്‌ 2022–-23 –- പരവൂർ, പാരിപ്പള്ളി, ചാത്തന്നൂർ റോഡ്‌ നവീകരണം–- 22.2 കോടി
● ആലപ്പാട്‌–- അഴീക്കൽ ഫിഷിങ്‌ ഹാർബർ ആധുനികവൽക്കരണം–- ലോ ലെവൽ ജെട്ടി–-നബാർഡ്‌ ആർഐഡിഎഫ്‌ ഫണ്ട്‌ 1.7 കോടി
● കൊട്ടാരക്കര മത്സ്യമാർക്കറ്റ്‌ കിഫ്‌ബി കെഎസ്‌സിഎഡിസി–- 5.6 കോടി
● തടിക്കാട്‌ വെറ്ററിനറി ഡിസ്‌പെൻസറിയുടെ പുതിയ കെട്ടിടനിർമാണം–- 60 ലക്ഷം
● വെസ്റ്റ്‌ കല്ലട വെറ്ററിനറി ഡിസ്‌പെൻസറിക്ക്‌ പുതിയ കെട്ടിടനിർമാണം–- 35 ലക്ഷം
● അച്ചൻകോവിൽ മനുഷ്യ–- വന്യജീവി സംഘർഷ ലഘൂകരണ പദ്ധതി–- 1.2 കോടി
● അരിപ്പ സംസ്ഥാന വനപരിശീലനകേന്ദ്രത്തിലെ അടിസ്ഥാനസൗകര്യ വികസനം–- 29.11 കോടി
● ആയൂർ ഇക്കോ കോപ്ലക്സ്‌ പുനലൂർ ഡിവിഷൻ–- 1.96 കോടി
● തെന്മല മനുഷ്യ–-വന്യജീവി സംഘർഷ ലഘുകരണ പ്രവൃത്തികൾ–- 3.20 കോടി
● പുനലൂർ ഫോറസ്റ്റ്‌ ഡിവിഷന്റെ പരിധിയിൽ വന്യജീവി സംഘർഷ ലഘൂകരണ പ്രവൃത്തികൾ–- 3.36 കോടി
● അഞ്ചൽ കേന്ദ്രമാക്കി ധ്രുതകർമസേനയുടെ വെറ്ററിനറി എമർജിൻസി ടീമിന്റെ അടിസ്ഥാനസൗകര്യ വികസനം–- 3.12 കോടി
● കൺസ്‌ട്രക്‌ഷൻ ഓഫ്‌ വേൾഡ്‌ ക്ലാസ്‌ ടോയിലറ്റ്‌ ബ്ലോക്ക്‌ കൊല്ലം ബീച്ച്‌–- 1.47 കോടി
● ബ്യൂട്ടിഫിക്കേഷൻ ഓഫ്‌ സ്‌പെയ്‌സ്‌ അണ്ടർ റെയിൽവേ ഓവർബ്രിഡ്‌ജ്‌ കൊല്ലം–- 2 കോടി
● കെഎംഎംഎൽ ആസിഡ്‌ റിക്കവറി പ്ലാന്റിന്റെ  നിർമാണോദ്‌ഘാടനം–- 40 കോടി
● കെഎംഎംഎൽ കൂളിങ്‌ ടവറിന്റെ അറ്റകുറ്റപ്പണി–- 9.5 കോടി
● പച്ചതുരുത്ത്‌ പദ്ധതിയുടെ ഭാഗമായി ഖനനപ്രദേശങ്ങളിലെ ഹരിതവൽക്കരണം–- 35.9 കോടി
● ചടയമംഗലം മിനി സിവിൽസ്റ്റേഷൻ–- 11.74 കോടി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top