കൊല്ലം
കേരള സർവകലാശാലയ്ക്കു കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് എസ്എഫ്ഐ. നാമനിർദേശം പൂർത്തയായപ്പോൾ ഭൂരിപക്ഷം കോളേജുകളിലും എസ്എഫ്ഐ വലിയ മുന്നേറ്റം നേടി. കേരള സർവകലാശാലയ്ക്കു കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വെള്ളിയാഴ്‌ച നടക്കും. മൂന്നുകോളേജുകളിൽ എല്ലാ സീറ്റിലും എതിരില്ല. എട്ടു കോളേജുകളിൽ ഭൂരിപക്ഷം സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു. പിഎംഎസ്എ കോളേജ് കടക്കൽ, ബിജെഎം കോളേജ് ചവറ, എസ്എൻ ടെക്നോളജി പുനലൂർ എന്നിവടങ്ങളിലാണ് എതിരില്ലാതെ വിജയിച്ചത്. എസ്എൻ കോളേജ് കൊല്ലം ( 129/131), എസ്എൻ വിമൻസ് കോളേജ് (92/93), ടികെഎം ആർട്സ് കോളേജ് (48/75), എസ്എൻ കോളേജ് ചാത്തന്നൂർ (23/27), എൻഎസ്എസ് കോളേജ് നിലമേൽ (46/73), സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം (45/51), അയ്യൻകാളി കോളേജ് (16/27), ഐഎച്ച് ആർഡി കുണ്ടറ (6/11) കോളേജുകളിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു. പെരും നുണകൾക്കെതിരെ സമരമാവുക എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പോളിടെക്നിക്ക് യൂണിയൻ തെരഞ്ഞെടുപ്പിലും ജില്ലയിൽ നാലും എസ്എഫ്ഐ നേടി. വർഗീയതയെ ചെറുക്കാനും സർഗാത്മകതയെ ചേർത്തുപിടിക്കാനും വിദ്യാർഥികളുടെ അവകാശ സംരക്ഷണ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാനും എസ്എഫ്ഐയെ വിജയിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഹിൻ, ജില്ലാ സെക്രട്ടറി എ വിഷ്ണു എന്നിവർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..