26 December Thursday

കെ കൃഷ്‌ണൻകുട്ടിനായർ സ്‌മാരക അഖില കേരള നാടകമത്സരം

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

പതാരം പാസ് സംഘടിപ്പിക്കുന്ന നാടകമത്സരം അവതരണഗാനത്തിന്റെ സിഡി കവി ഇഞ്ചക്കാട് ബാലചന്ദ്രൻ പ്രകാശിപ്പിക്കുന്നു

ശാസ്താംകോട്ട
ശൂരനാട് തെക്ക് പതാരം ആർട്‌സ് സൊസൈറ്റിയുടെ (പാസ്) നേതൃത്വത്തിൽ കെ കൃഷ്ണൻകുട്ടി നായർ സ്മാരക അഖില കേരള പ്രൊഫഷണൽ നാടകമത്സരം സംഘടിപ്പിക്കുന്നു. 24മുതൽ ഡിസംബർ ഒന്നുവരെ പതാരം സഹകരണ ബാങ്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളത്തിലെ പ്രൊഫഷണൽ നാടക ട്രൂപ്പുകൾ പങ്കെടുക്കും. 24-ന് വൈകിട്ട് അഞ്ചിന് മന്ത്രി കെ എൻ ബാലഗോപാൽ മത്സരം ഉദ്ഘാടനംചെയ്യും. മത്സരത്തിനു പുറമെ കുട്ടികൾക്കായി നാടകക്കളരികൾ, ചിത്രരചനാ ക്യാമ്പ്, കഥാപ്രസംഗ പരിശീലനം, കഥ, കവിത രചനാ മത്സരങ്ങൾ എന്നിവയും 30-ന് രാവിലെ ഒമ്പതിന് മെഡിക്കൽ ക്യാമ്പും ഉണ്ടായിരുക്കും. സമാപനസമ്മേളനവും അവാർഡ് വിതരണവും ഡിസംബർ ഒന്നിന് വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. 19 വിഭാഗങ്ങളിലായി മികച്ച നാടകത്തിന് ഉൾപ്പെടെ ഒരുലക്ഷം രൂപയുടെ ക്യാഷ് അവാർഡും ശിൽപ്പവുമാണ് നൽകുന്നതെന്ന് പ്രസിഡന്റ്‌ ബി  പ്രേംകുമാർ, സെക്രട്ടറി വി ദിലീപ്, ട്രഷറർ ജയൻ പതാരം, ജോയിന്റ്‌ സെക്രട്ടറി ആർ രാജീവ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എസ്‌ അരുൺരാജ്, പി കെ ജയകൃഷ്ണൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാടകമത്സരം അവതരണഗാനത്തിന്റെ സിഡി കവി ഇഞ്ചക്കാട് ബാലചന്ദ്രൻ പ്രകാശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top