23 December Monday

കായികമേളയിൽ നിലമേലിന് നേട്ടം

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

സംസ്ഥാന സ്കൂൾ കായികമേളയിൽ വിജയിച്ച കുട്ടികൾ കായികാധ്യാപകൻ ബി അൻസറിനൊപ്പം

ചടയമംഗലം
പരിശീലനത്തിന് ഗ്രൗണ്ട്  ഇല്ലെങ്കിലും നിലമേലിന് കായികമേളയിൽ മികച്ച നേട്ടം. സംസ്ഥാന സ്കൂൾ കായികമേളയിൽ  നിലമേലിലെ കായികതാരങ്ങളാണ് മെഡൽ നേട്ടത്തിലെത്തിയത്.  കൊച്ചിയിൽ കഴിഞ്ഞയാഴ്ച സമാപിച്ച സംസ്ഥാന സ്കൂൾ കായികമേളയിൽ നിലമേലിൽനിന്നുള്ള ആറു കായികതാരങ്ങൾ  മികച്ച നേട്ടം കൈവരിച്ചു. നിലമേൽ സ്റ്റൈൽ സ്പോർട്സ് അക്കാദമിയിലൂടെ വളർന്ന കായികതാരങ്ങൾ  സ്കൂൾ കായികമേളയിൽ മികച്ച പ്രകടനവും സ്വർണമെഡൽ നേട്ടത്തിലും എത്തിയിരുന്നു.
നിലമേൽ വളയിടം സ്വദേശി സജൽഖാൻ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൽ ജമ്പിൽ 14.63 മീറ്റർ ചാടി സ്വർണവും ലോങ് ജമ്പിൽ 6.83 മീറ്റർ ചാടി വെങ്കലവുംനേടി. 4×100 മീറ്റർ റിലേയിൽ സബർഷ വെങ്കലംനേടി.  കഴിഞ്ഞ വർഷത്തെ വിജയിയും ദേശീയ താരവുമായിരുന്ന ആയിരുന്ന നിലമേൽ വളയിടം സ്വദേശി സ്വാലിഹിന്  പരിക്കേറ്റത്‌ തിരിച്ചടിയായി. സീനിയർ ആൺകുട്ടികളുടെ ബാഡ്മിന്റൺ മത്സരത്തിൽ നിലമേൽ സ്വദേശി അബ്ദുൽഖനിയും സബ്ജൂനിയർ വിഭാഗത്തിൽ അബ്ദുൽ റഹ്മനും ഹർഡിൽസിൽ മുക്താറും മികച്ച പ്രകടനം നടത്തി.
കുടവൂർ എകെഎം  ഹൈസ്കൂളിലെ കായികാധ്യാപകൻ നിലമേൽ സ്വദേശി ബി അൻസർ കുട്ടികൾക്കായി നിലമേലിൽ സ്ഥാപിച്ച സ്റ്റൈൽ സ്പോർട്സ് അക്കാദമിയിലൂടെ കായികരംഗത്തെത്തിയ താരങ്ങൾ വിവിധ സ്പോർട്സ് ഹോസ്റ്റലിലേക്ക് സെലക്‌ഷൻ നേടിയിട്ടുണ്ട്‌. മെഡൽ നേടിയ താരങ്ങളെ കായികാധ്യാപകൻ ബി അൻസറിന്റെയും സഹ പരിശീലകൻ ബിജിത്തിന്റെയും നേതൃത്വത്തിൽ അനുമോദിച്ചു. നിലമേൽ എൻഎസ്എസ് കോളേജിൽ തുടർന്നും കുട്ടികൾക്ക് പരിശീലനം തുടരാനുള്ള അനുമതി നൽകണമെന്ന്‌ പരിശീലകർ ആവശ്യപ്പെട്ടു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top