കടയ്ക്കൽ
ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ കാർഷിക മേഖലയ്‌ക്ക് കൈത്താങ്ങാണെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി സംഘടിപ്പിച്ച കാർഷിക ദിനാചരണവും ഫലശ്രീ പദ്ധതിയും ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ചടയമംഗലം ബ്ലോക്ക് അടിസ്ഥാനമാക്കി നബാർഡിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന കമ്പനിയാണ് കെഎഫ്പിസി. വിജയകരമായ രണ്ടുവർഷം പൂർത്തിയാക്കുന്ന കമ്പനി വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളാൽ പ്രദേശത്തെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ മധു അധ്യക്ഷനായി. ഫലശ്രീ പദ്ധതിയുടെ ലോഗോ കേരള സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ ചിതറ എസ് മുരളീധരൻനായർക്ക് നൽകി മന്ത്രി പ്രകാശിപ്പിച്ചു. ഫലവൃക്ഷത്തെകളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. നബാർഡ് എജിഎം ജെ രാഖിമോൾ ആദ്യ ഓർഡർ സ്വീകരിച്ചു. ആദ്യ ഓർഡർ ഋഷികേശൻനായർ പാവല്ല കമ്പനിക്ക് നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, ചടയമംഗലം എടിഎ ഇൻചാർജ് ഐ സുമി, കൃഷി ഓഫീസർമാരായ കെ ആർ സതീഷ്, വി പി ശ്രീജിത്ത്കുമാർ, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി കോ–-ഓർഡിനേറ്റർ ജി എസ് പ്രസൂൺ, കമ്പനി ഡയറക്ടർമാരായ ഡോ. നടയ്ക്കൽ ശശി, എസ് ജയപ്രകാശ്, സി പി ജസിൻ, കെ കൃഷ്ണപിള്ള, കെ ജി വിജയകുമാർ, പി രാജേന്ദ്രൻനായർ, കെ എം ഗോപാലകൃഷ്ണപിള്ള, വി ബാബു, കെ ഓമനക്കുട്ടൻ, എസ് വിജയകുമാരൻനായർ, എസ് സുരേന്ദ്രൻ, മനോജ് കുഞ്ഞപ്പൻ, വളവുപച്ച സന്തോഷ്, റജീന സിദ്ധീക്ക്, കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം സജീവ് കുമാർ എന്നിവർ സംസാരിച്ചു. കമ്പനി ചെയർമാൻ ജെ സി അനിൽ സ്വാഗതവും സിഇഒ മുന്ന മുഹമ്മദ് സുഹൈൽ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..