22 December Sunday

വയനാടിനായി ഡിവൈഎഫ്ഐയുടെ സ്നേഹവണ്ടികൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

ഡിവൈഎഫ്ഐ സ്നേഹവണ്ടി കടയ്ക്കൽ ബസ് സ്റ്റാന്‍ഡില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് വിക്രമൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

 

കടയ്ക്കൽ 
വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി ഡിവൈഎഫ്ഐ കടയ്ക്കൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹവണ്ടികളോടി. കടയ്ക്കൽ -മടത്തറ റൂട്ടിലോടുന്ന ദില്ലൂസ് എന്ന സ്വകാര്യ ബസാണ് കടയ്ക്കലിൽ സർവീസ് നടത്തിയത്. കടയ്ക്കൽ ബസ് സ്റ്റാന്‍ഡില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് വിക്രമൻ ഫ്ലാഗ് ഓഫ് ചെയ്തു. ഏരിയ കമ്മിറ്റി അംഗം വി സുബ്ബലാൽ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു, പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, അനന്തലക്ഷ്മി, അമൃത് ഷൈൻ, അഭിമന്യൂ എന്നിവർ പങ്കെടുത്തു. മടത്തറ -നിലമേൽ റൂട്ടിലോടുന്ന എസ്എംഎസ് ബസിന്റെ സർവീസ് മടത്തറയിൽ സിപിഐ എം ഏരിയ സെക്രട്ടറി എം നസീർ ഫ്ലാഗ് ഓഫ് ചെയ്തു. എം എസ് മുരളി, പി ആർ പുഷ്കരൻ, വി മിഥുൻ, അനിൽ മടത്തറ, ഷിജി പേഴുംമൂട്, ദീപു പേഴുംമൂട്, ദീപു പൂച്ചടിക്കാല എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top