25 November Monday

തലവൂരിലെ ഹരിതകർമ സേനയ്ക്ക് വാഹനമായി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

 

കുന്നിക്കോട്
തലവൂർ പഞ്ചായത്തിലെ ഹരിതകർമ സേനയ്ക്ക് വാഹനം കൈമാറി. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ ഫ്ലാഗ്ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ വി എസ് കലാദേവി അധ്യക്ഷയായി. നെടുവണ്ണൂർ സുനിൽ സ്വാഗതം പറഞ്ഞു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ആനന്ദവല്ലി, ജില്ലാ പഞ്ചായത്ത്‌ അംഗം അനന്തുപിള്ള, നിഷമോൾ, വേണുഗോപാൽ, ജോസുകുട്ടി, സതീശൻപിള്ള, എസ് രശ്മി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ്‌ വാഹനം വാങ്ങിയത്‌. 20 വാർഡുള്ള പഞ്ചായത്തിൽ കരാർ വാഹനത്തിലാണ് ഹരിതകർമസേന മാലിന്യങ്ങൾ ശേഖരിച്ച്‌ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നത്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top