22 December Sunday

എല്ലാ മതങ്ങളും ആഗ്രഹിക്കുന്നത് ലോകസമാധാനം: മന്ത്രി കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

മാധവശേരി സെന്റ് തേവോദോറോസ് ഓർത്തഡോക്സ് ഇടവക യുവജനപ്രസ്ഥാനം സമ്മാനിച്ച പുരസ്‌കാര തുക ഫാ. സന്തോഷ് ജോർജ് മുഖ്യമന്ത്രിയുടെ 
ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി ധനമന്ത്രി കെ എൻ ബാലഗോപാലിന്‌ കൈമാറുന്നു

എഴുകോൺ
എല്ലാ മതങ്ങളും എല്ലാ വിശ്വാസികളും സഞ്ചരിക്കുന്നത് ഒരേ ദിശയിലേക്കെന്നും അവർ ആഗ്രഹിക്കുന്നത് ലോക സമാധാനവും പുരോഗതിയുമാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പുത്തൂർ മാധവശേരി സെന്റ് തേവോദോറോസ് ഓർത്തഡോക്സ് ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന വാങ്ങിപ്പ് പെരുന്നാളിന്റെയും പതിനഞ്ചുനോമ്പ് ആചരണത്തിന്റെയും സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആതുരസേവന രംഗത്ത് നിസ്വാർഥമായി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ഇടവക യുവജനപ്രസ്ഥാനം കഴിഞ്ഞ ആറുവർഷമായി നൽകുന്ന തെയോസ് പുരസ്കാരം ഫാ. സന്തോഷ് ജോർജിന് മന്ത്രി കെ എൻ ബാലഗോപാൽ സമ്മാനിച്ചു. മെത്രാപോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് അധ്യക്ഷനായി. ഇടവക വികാരി നെത്സൺ ജോൺ സ്വാഗതം പറഞ്ഞു. പുരസ്‌കാരത്തുക സന്തോഷ് ജോർജ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top