22 December Sunday

അങ്കണവാടി കെട്ടിടം തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

പാണയം കറ്റിട്ട സ്മാർട്ട് അങ്കണവാടി കെട്ടിടം പി എസ് സുപാൽ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

അഞ്ചൽ 
ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പാണയം കറ്റിട്ട സ്മാർട്ട് അങ്കണവാടി കെട്ടിടം പി എസ് സുപാൽ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ ജി അജിത്‌ അധ്യക്ഷനായി. പഞ്ചായത്ത് വാങ്ങി നൽകിയ ഭൂമിയിൽ 32ലക്ഷം രൂപ ചെലവാക്കി സംസ്ഥാന വനിതാ ശിശു വികസന വകുപ്പാണ് അങ്കണവാടി നിര്‍മിച്ചത്. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി രാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഓമന മുരളി, ജില്ലാ പഞ്ചായത്ത് അം​ഗം സി അംബികകുമാരി, ബ്ലോക്ക് പഞ്ചായത്ത് അം​ഗം എസ് ശോഭ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷൈൻ ബാബു, ഡോൺ വി രാജ്, ദിവ്യ ജയചന്ദ്രൻ, സാമൂഹ്യ നീതി വകുപ്പ് സിഡിപിഒ രഞ്ജിനി, ഏരൂർ സഹകരണ ബാങ്ക് പ്രസിഡന്റ്‌ ലിനുമോൻ, പഞ്ചായത്ത് അംഗങ്ങളായ എം ബി നസീർ, അനുരാജ്, ഫൗസിയ ഷംനാദ്,ആർ.രാജീവ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top