22 December Sunday

ആശ്രയ വെട്ടിക്കവലയിലെ
 ആശാപ്രവർത്തകരെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024
കൊട്ടാരക്കര
കൊട്ടാരക്കര ആശ്രയയും അനാഥരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയും സംയുക്തമായി നടപ്പാക്കുന്ന ആശാകിരൺ പദ്ധതിപ്രകാരം വെട്ടിക്കവല പഞ്ചായത്തിലെ ആശാ പ്രവർത്തകരെ ആദരിച്ചു. കൊട്ടാരക്കര പൊലീസ്‌ ഹൗസ് ഓഫീസർ എസ് ജയകൃഷ്ണൻ ഉദ്‌ഘാടനംചെയ്‌തു. ആശാ പ്രവർത്തകർക്കുള്ള പുരസ്‌കാരങ്ങളും വിതരണംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് അസീസ് തലച്ചിറ അധ്യക്ഷനായി. അനാഥരില്ലാത്ത ഭാരതം സംസ്ഥാന വർക്കിങ് പ്രസിഡന്റ് പട്ടാഴി ജി മുരളീധരൻ, പഞ്ചായത്ത് അംഗങ്ങളായ സാലിക്കുട്ടി തോമസ്, പ്രസന്ന സുനിൽ, എം പി സജീവ്, സുജ സജി, ആശാ ബാബു, എം അനോജ്‌കുമാർ, തങ്കമ്മ എബ്രഹാം, ഗീത മോഹൻകുമാർ, കുഞ്ഞുമോൻ രാജൻ, അനിമോൻ കോശി, വിൻസി യോഹന്നാൻ, അഡ്വ. ഡി സജയകുമാർ, അനിലപ്രഭ, ബിന്ദു പ്രസാദ്, ആശ്രയ പ്രവർത്തകരായ എം എസ് ബിജു, പെരുംകുളം രാജീവ്, ആശിഷ് കെ ജോർജ്,  ഷാജി മാംവിളയിൽ, സരസ്വതി കരവാളൂർ, സോളമൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top