22 December Sunday

ട്രെയിനിലെ മൊബൈൽ മോഷ്‌ടാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

അജ്മൽ

പുനലൂർ 
ട്രെയിനിൽ കറങ്ങി നടന്ന് യാത്രക്കാരുടെ മൊബൈൽ കവർച്ച നടത്തുന്ന പ്രതി പിടിയിൽ. തൃശൂർ പാവറട്ടി സ്വദേശി അജ്മൽ (26)ആണ് പിടിയിലായത്. പാലരുവി ട്രെയിനിൽ തെങ്കാശി സ്വദേശിയുടെ മൊബൈൽ മോഷ്ടിക്കവെയാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. വെള്ളി രാത്രിയിൽ പാലക്കാട്‌ നിന്ന് തൂത്തുക്കുടിയിലേക്ക് പോകുന്ന പാലരുവി ട്രെയിനിലാണ്‌ സംഭവം. അഞ്ചൽ, ഓയൂർ എന്നിവിടങ്ങളിൽ വാടകയ്ക്കു താമസിച്ചാണ്‌ മൊബൈൽ മോഷണം. മൊബൈലുകൾ തിരുവനന്തപുരം , കൊല്ലം ജില്ലകളിലെ മൊബൈൽ ഷോപ്പുകളിൽ വിൽക്കുകയാണ് പതിവ്. ട്രെയിനിൽ മൊബൈൽ മോഷണം പോകുന്നതായി പരാതികൾ വന്ന സാഹചര്യത്തിൽ കേരള റെയിൽവേ പൊലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. വിവിധയിടങ്ങളിൽനിന്ന് മൂന്ന് വിവാഹവും കഴിച്ചിട്ടുണ്ട്, കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്‌ അജ്‌മൽ. പുനലൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്എച്ച് ഒ  ജി ശ്രീകുമാർ, എസ്ഐ ശ്രീകുമാർ, എസ്‌സിപിഒ ചന്ദ്രബാബു, മനു, ഷമീർ, വിനോദ് കുമാർ, പ്രേംകുമാർ സിപിഒ അരുൺ മോഹൻ എന്നിവരടങ്ങിയ സംഘമാണ്‌ അജ്‌മലിനെ പിടികൂടിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top