26 December Thursday

പൊലീസ്‌ എയ്‌ഡ്‌പോസ്‌റ്റ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024
പുനലൂർ
പുനലൂർ താലൂക്കാശുപത്രിയിൽ അനുവദിച്ച പൊലീസ് എയ്ഡ് പോസ്റ്റ് പി എസ് സുപാൽ എംഎൽഎ ഉദ്ഘാടനംചെയ്തു. മുനിസിപ്പല്‍ ചെയർപേഴ്സൺ പുഷ്പലത അധ്യക്ഷയായി. വൈസ് ചെയർമാൻ രഞ്ജിത്‌ രാധാകൃഷ്‌ണൻ, കൊട്ടാരക്കര റൂറൽ എസ്‌പി സാബു മാത്യൂ, സ്ഥിരം സമിതി അധ്യക്ഷരായ വസന്ത രഞ്ജൻ, അനസ്, ബിനോയ്‌ രാജൻ, കൗൺസിലർമാരായ പ്രിയപിള്ള, ജയപ്രകാശ്, അജി, ആന്റണി, നിമ്മി എബ്രഹാം, അഖില, സിപിഐ എം ലോക്കൽ സെക്രട്ടറി സതേഷ്, സിപിഐ മണ്ഡലം സെക്രട്ടറി വി പി ഉണ്ണികൃഷ്‌ണൻ, വിജയകുമാർ, ആശുപത്രി സൂപ്രണ്ട് സുനിൽ കുമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു. പൊലീസ് എയ്ഡ്‌ പോസ്റ്റ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എയ്ഡ്‌ പോസ്റ്റ് അനുവദിച്ചത്. പിങ്ക് പൊലീസിന്റെ ഉൾപ്പെടെ സേവനം ലഭ്യമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top