22 December Sunday
സിപിഐ എം ഇടമൺ ലോക്കൽ സമ്മേളനം

കനാൽ പുറമ്പോക്ക് നിവാസികൾക്ക് പട്ടയം ലഭ്യമാക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024
പുനലൂര്‍
കനാൽ പുറമ്പോക്ക് നിവാസികൾക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്ന് സിപിഐ എം ഇടമൺ ലോക്കൽ സമ്മേളനം  ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി എസ് ബിജു ഉദ്ഘാടനംചെയ്തു. ആർ ലൈലജ, കെ ലാലു, എ റഷീദ, ശശികുമാർ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ജില്ലാ കമ്മറ്റിഅംഗം എം എ രാജഗോപാൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ഷാജി, ടി ചന്ദ്രാനന്ദൻ, വി എസ് മണി, എ ആർ കുഞ്ഞുമോൻ, പി വിജയൻ എന്നിവർ സംസാരിച്ചു.13 അംഗ ലോക്കൽ കമ്മിറ്റിയെയും എസ് വിനോദിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പൊതുസമ്മേളനം ജില്ലാ കമ്മിറ്റി അം​ഗം പി കെ ഗോപൻ ഉദ്ഘാടനംചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top