26 December Thursday

സർക്കാർ ജീവനക്കാരുടെ 
സംസ്ഥാന കലോത്സവം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Nov 19, 2023
കൊല്ലം
എൻജിഒ യൂണിയൻ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന കലോത്സവം സർഗോത്സവ് ഞായർ രാവിലെ ഒമ്പതുമുതൽ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ നടക്കും. സംവിധായകൻ കമൽ കലോത്സവം ഉദ്ഘാടനംചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയാകും. 352 വനിതകൾ അടക്കം 652 കലാപ്രതിഭകൾ മത്സരങ്ങളിൽ പങ്കെടുക്കും. സാംസ്കാരിക സമുച്ചയത്തിലെ 10 വേദികളിലായി ലളിതഗാനം, ശാസ്ത്രീയ സംഗീതം,  കവിതാപാരായണം, മാപ്പിളപ്പാട്ട്, നാടൻപാട്ട് (സിംഗിൾ), നാടൻപാട്ട് (ഗ്രൂപ്പ്), തിരുവാതിര, ഒപ്പന, നാടോടി നൃത്തം (സിംഗിൾ), മിമിക്രി, മോണോ ആക്ട്, മൂകാഭിനയം, തബല, ചെണ്ട, മൃദംഗം, വയലിൻ, ഓടക്കുഴൽ, കഥാരചന, കവിതാരചന, ചിത്രരചന (പെൻസിൽ), ചിത്രരചന (ജലച്ചായം), കാർട്ടൂൺ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. 
വിജയികൾക്ക് ചലച്ചിത്ര പ്രവർത്തക വിധു വിൻസെന്റ് സമ്മാനം വിതരണംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ മുഖ്യാതിഥിയാകുമെന്നും കലോത്സ സംഘാടകസമിതി ചെയർമാൻ എം മുകേഷ് എംഎൽഎയും ജനറൽ കൺവീനർ ബി അനിൽകുമാറും അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top