30 October Wednesday

ജില്ലാ സ്‌കൂൾ കലോത്സവത്തിന് നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Nov 19, 2023
കുണ്ടറ 
അറുപത്തിരണ്ടാമത് കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ തുടക്കമാകും. പ്രധാനവേദിയായ ഇളമ്പള്ളൂർ എസ്എൻഎസ് എം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 8.30ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ ഐ ലാൽ പതാക ഉയർത്തും. 
തുടർന്ന് രജിസ്ട്രേഷനും രചന, ബാന്റുമേള മത്സരങ്ങളും ആരംഭിക്കും. ചൊവ്വാഴ്ച പ്രധാനവേദിയിൽ രാവിലെ 9.30ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം നിർവഹിക്കും. പി സി വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷനാകും. എംഎൽഎമാരായ പി എസ് സുപാൽ, ജി എസ് ജയലാൽ, എം മുകേഷ്, കോവൂർ കുഞ്ഞുമോൻ, സുജിത്‌ വിജയൻപിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഗോപൻ, മേയർ പ്രസന്ന ഏണസ്റ്റ്, കലക്ടർ എൻ ദേവിദാസ്, ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യൂ, ജില്ലാ മെഡിക്കൽ ഓഫീസർ വസന്തദാസ് എന്നിവർ മുഖ്യാതിഥികളാകും. ഇളമ്പള്ളൂർ ക്ഷേത്ര മൈതാനം, നാന്തിരിക്കൽ ട്രിനിറ്റി ലൈസിയം സ്കൂൾ, എസ്എൻഎസ്എം ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം, ഇളമ്പള്ളൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, ഫാസ് കുണ്ടറ ഓഡിറ്റോറിയം, പെരുമ്പുഴ ഗവ. എൽപി സ്കൂൾ, എംജിയുപി സ്കൂൾ, കേരളപുരം പെനിയേൽ സ്കൂൾ, കാഞ്ഞിരകോട് സെന്റ്‌ ആന്റണീസ് എൽപി സ്കൂൾ, സെന്റ്‌ ആന്റണീസ് ഹൈസ്കൂൾ, സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ, സെന്റ്‌ മാർഗരറ്റ് ഹൈസ്കൂൾ ഉൾപ്പെടെ 13 വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ഇളമ്പള്ളൂർ കെജിവി ഗവ. യുപി സ്കൂൾ, കുണ്ടറ ബിആർസി എന്നിവിടങ്ങളിലായാണ് ഭക്ഷണത്തിനുള്ള ക്രമീകരണം ചെയ്തിട്ടുള്ളത്. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 14 സബ് കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് ജില്ലാ കലോത്സവം നടക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top