എം ഷെരീഫ് നഗർ (ടൗൺഹാൾ , കടയ്‌ക്കൽ )
സിപിഐ എം 24–-ാം പാർടികോൺഗ്രസിനു മുന്നോടിയായുള്ള കടയ്‌ക്കൽ ഏരിയ പ്രതിനിധി സമ്മേളനം തുടങ്ങി. ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്‌ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി എം നസീർ സമ്മേളന നഗറിൽ രക്തപതാക ഉയർത്തി. ഏരിയകമ്മിറ്റി അംഗം എം എസ് മുരളി അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ കരകുളം ബാബു രക്തസാക്ഷി പ്രമേയവും അഡ്വ. ടി എസ് പ്രഫുല്ലഘോഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ വി സുബ്ബലാൽ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിഅംഗം എസ് രാജേന്ദ്രൻ , ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് ജയമോഹൻ, എസ് വിക്രമൻ എന്നിവർ പങ്കെടുത്തു. എം എസ് മുരളി, അഡ്വ. ടി ആർ തങ്കരാജ്, ഡോ. വി മിഥുൻ, ജെ നജീബത്ത് എന്നിവരടങ്ങുന്നതാണ് പ്രസീഡിയം. ഏരിയ സെക്രട്ടറി എം നസീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുചർച്ച ആരംഭിച്ചു.
പ്രതിനിധി സമ്മേളനം ചൊവ്വാഴ്‌ച സമാപിക്കും. ഏരിയ കമ്മിറ്റിഅംഗങ്ങൾ ഉൾപ്പെടെ 144 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ബുധൻ വൈകിട്ട് നാലിന് കടയ്‌ക്കൽ ടൗണിൽ ചുവപ്പുസേനാ പരേഡും ഉമ്മന്നൂർ ലോക്കൽ കേന്ദ്രീകരിച്ച് ബഹുജനറാലിയും നടക്കും. സീതാറാം യെച്ചൂരി നഗറിൽ (ബസ്‌സ്‌റ്റാൻഡ് മൈതാനം) നടക്കുന്ന പൊതുസമ്മേളനം സംസ്ഥാനസെക്രട്ടറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ ഉദ്‌ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..