കൊല്ലം
കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടന്നു. ജില്ലാ പ്രസിഡന്റ് എസ് രാധാകൃഷ്ണൻ പതാക ഉയർത്തി. പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്തു. ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ബി ശ്രീദേവി, പഞ്ചായത്ത്അംഗം സന്തോഷ് ആനേത്ത്, സബ് ഇൻസ്പെക്ടർ എൽ നിയാസ്, ജെ ഉദയകുമാർ, കെ സമ്പത്ത്കുമാർ, ആർ എൽ സാജു, വിമൽകുമാർ, ചിന്തു, എ റഷീദ്, വി ഗോവിന്ദപ്പിള്ള, വി ശശികുമാർ, എം അബ്ദുൽ കരിം എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ രാജൻ ഉദ്ഘാടനംചെയ്തു. ആർ ദിലീപ്കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സി ഡി സുരേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൽ മണികണ്ഠൻപിള്ള കണക്കും അവതരിപ്പിച്ചു. ടി തങ്കപ്പൻ പ്രമേയം അവതരിപ്പിച്ചു. എ രാജേന്ദ്രൻ നന്ദി പറഞ്ഞു. ഭാരവാഹികൾ: എസ് രാധാകൃഷ്ണൻ (പ്രസിഡന്റ), ടി തങ്കപ്പൻ, വി ശശികുമാർ (വൈസ് പ്രസിഡന്റുമാർ), കെ മഹേശൻ (സെക്രട്ടറി), പ്രസന്നകുമാർ, രവീന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), ആർ ദിലീപ്കുമാർ (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..