കൊല്ലം > കലാകാരന്മാര്‍ അധികാരസ്ഥാനങ്ങളിലേക്ക് കണ്ണുംനട്ട് ഇരിക്കുന്ന വെറും നോക്കുകുത്തികളാകരുതെന്ന് ചലച്ചിത്രനടനും ഇപ്റ്റ സംസ്ഥാന പ്രസിഡന്റുമായ പത്മശ്രീ മധു പറഞ്ഞു. ഇപ്റ്റ കൊല്ലം സിറ്റി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കടപ്പാക്കടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലുഷിതമായ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കലാകാരന്മാര്‍ പണ്ടത്തെപ്പോലെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. കെപിഎസ് കോണ്‍സണ്‍ നഗറില്‍ (കടപ്പാക്കട സ്പോര്‍ട്സ് ക്ളബ്) നടന്ന കണ്‍വന്‍ഷനില്‍ സിറ്റി കമ്മിറ്റി പ്രസിഡന്റ് ലീലാമ്മ ബ്രൂണോ അധ്യക്ഷയായി. ഇപ്റ്റ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി വി ബാലന്‍ മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. എന്‍ അനിരുദ്ധന്‍, ഇപ്റ്റ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എന്‍ ബാലചന്ദ്രന്‍,, സിപിഐ സിറ്റി കമ്മിറ്റി സെക്രട്ടറി അഡ്വ. ആര്‍ വിജയകുമാര്‍, ഇപ്റ്റ ജില്ലാ പ്രസിഡന്റ് അഡ്വ. മണിലാല്‍, ജില്ല ാക്ടിങ് സെക്രട്ടറി പോണാല്‍ നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.
എ മുരുകലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ മോഹനന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എം ബി ഭൂപേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: എം ബി ഭൂപേഷ് (പ്രസിഡന്റ്), എം മുരുകലാല്‍ (സെക്രട്ടറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..