അഞ്ചൽ
ബിവിയുപി സ്കൂളിലെ വിദ്യാർഥികൾ പാടത്തെത്തി പാഠം പഠിച്ചു. പാഠം ഒന്ന് കൊയ്‌ത്തും കറ്റകെട്ടും. അഞ്ചൽ പനയംചേരി ഏലായിലാണ് കൊയ്ത്ത് പാട്ടുപാടി കർഷകത്തൊഴിലാളി വേഷം ധരിച്ച് നെന്മണികൾ കൊയ്തുകൂട്ടിയത്. നെന്മണിയുടെ ഉറവിടം തേടിയിറങ്ങിയ യാത്ര ഒരുപാട് അനുഭവങ്ങൾ നിറഞ്ഞത് ആയിരുന്നുവെന്ന് കുട്ടികൾ ഒന്നടങ്കം പറയുന്നു. പനയംചേരി ഏലാസമിതി സെക്രട്ടറി റിട്ട. എസ്ഐ കെ സി സാജു ജോയിന്റ് സെക്രട്ടറി ശെന്തുരുണി ഫോറസ്റ്റ് റിട്ട. സൂപ്രണ്ട് മധുസൂദനൻപിള്ളയുമാണ് കുട്ടിക്കർഷക തൊഴിലാളികൾക്കായി പാടം വിട്ടുനൽകിയത്. നെൽക്കതിരുകൾ കൊയ്‌തെടുത്ത് കറ്റകെട്ടി ചുമന്നു കരയിൽ എത്തിച്ച് അടുക്കിവച്ചാണ് മടങ്ങിയത്. ഏലാ സമിതി സെക്രട്ടറി കെ സി സാജു, ഏലാസമിതി ജോയിന്റ് സെക്രട്ടറി മധുസൂദനൻപിള്ള എന്നിവർ കുട്ടികൾക്ക് ക്ലാസെടുത്തു. പഞ്ചായത്ത്അംഗം ഉമാദേവി അധ്യക്ഷയായി. ഉമാദേവി ഏലാ സമിതി സെക്രട്ടറി കെ സി സാജുവിനെയും സ്കൂൾ പ്രഥമാധ്യാപിക ബി എസ് നീന ഏലാ സമിതി ജോയിന്റ് സെക്രട്ടറി മധുസൂദനൻപിള്ളയെയും ആദരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..