23 December Monday

മദ്യക്കച്ചവടം; ബിജെപി നേതാവ്‌ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024
അഞ്ചൽ
അനധികൃത മദ്യവ്യാപാരം നടത്തിയ കേസിൽ ബിജെപി പ്രാദേശിക നേതാവിനെ അഞ്ചൽ എക്സൈസ് അറസ്റ്റ് ചെയ്തു. ചണ്ണപ്പേട്ട കോടന്നൂർ സ്നേഹ വിലാസത്തിൽ വിനോദ് (45)ആണ് അറസ്റ്റിലായത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അലയമൺ പഞ്ചായത്ത്കോടാന്നൂർ വാർഡിലെ ബിജെപി സ്ഥാനാർഥിയായിരുന്നു വിനോദ്‌. തിങ്കൾ ഉച്ചയോടെ ആലഞ്ചേരി ചണ്ണപ്പേട്ട റോഡിൽ പോത്തൻപാറയ്ക്ക് സമീപത്തെ ട്രാൻസ്ഫോർമറിനടുത്താണ് ഇയാൾ പിടിയിലായത്. രണ്ടു ലിറ്റർ വിദേശമദ്യവും 1000രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top