23 December Monday
ഭാരവാഹിയോഗം ബഹിഷ്കരിച്ച്‌ ചെന്നിത്തല വിഭാഗം

കുണ്ടറയിൽ ഗ്രൂപ്പുപോര്‌

സ്വന്തം ലേഖകൻUpdated: Tuesday Aug 20, 2024
കൊല്ലം
കോൺഗ്രസ്‌ കുണ്ടറ ബ്ലോക്ക്‌ കമ്മിറ്റി ഭാരവാഹികളുടെ യോഗം ചെന്നിത്തല വിഭാഗം ബഹിഷ്‌കരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞദിവസം കുണ്ടറയിൽ ചേർന്ന യോഗമാണ്‌ രമേശ്‌ ചെന്നിത്തല വിഭാഗം ബഹിഷ്‌കരിച്ചത്‌. പുനഃസംഘടനയിൽ ചെന്നിത്തല വിഭാഗത്തെ തഴഞ്ഞ്‌ കെ സി വേണുഗോപാൽ വിഭാഗം സമഗ്രാധിപത്യം ഉറപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം. ഡിസിസി ഭാരവാഹികളായ കെ ആർ വി സഹജൻ, കായിക്കര നവാബ്, ആന്റണി ജോസ്, രഘു പാണ്ഡവപുരം എന്നിവർ ബഹിഷ്‌കരിച്ച കൂട്ടത്തിലുണ്ട്‌. കെപിസിസി ജനറൽ സെക്രട്ടറി എം എം നസീറും യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കൗശിക്‌ എം ദാസുമാണ്‌ കെസി ഗ്രൂപ്പിന്‌ വേണ്ടി ചെന്നിത്തല വിഭാഗത്തെ വെട്ടിയതിനു ചുക്കാൻ പിടിച്ചത്‌. ബ്ലോക്ക്‌  ജനറൽ സെക്രട്ടറി, വൈസ്‌ പ്രസിഡന്റ്‌ സ്ഥാനങ്ങളിൽ ചെന്നിത്തല വിഭാഗക്കാർക്ക്‌ നിലവിലുണ്ടായിരുന്ന സ്ഥാനങ്ങൾ നഷ്‌ടപ്പെട്ടു. ഇതേത്തുടർന്ന്‌ കഴിഞ്ഞ ദിവസം ചെന്നിത്തല വിഭാഗക്കാർ ഗ്രൂപ്പ്‌ യോഗം വിളിച്ചുചേർത്തു. ബഹിഷ്‌കരിച്ചവർ ചെന്നിത്തലയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. കുണ്ടറയിൽ ഗ്രൂപ്പ് ശക്തിപ്പെടുത്തുന്നതിന് പ്രത്യേക യോഗം ചേരാൻ തീരുമാനിച്ചതായാണ് വിവരം. എ ഗ്രൂപ്പിൽ പി സി വിഷ്‌ണുനാഥ്‌ വിഭാഗം പ്രത്യേകമായുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top