22 December Sunday

കെജിഒഎ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ നടത്തുന്ന ശുചിത്വക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം എം നൗഷാദ് എംഎൽഎ നിർവഹിക്കുന്നു

കൊല്ലം
സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിക്കു പിന്തുണയുമായി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കൊല്ലം പിഡബ്ല്യുഡി കോംപ്ലക്സിൽ എം നൗഷാദ് എംഎൽഎ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എൽ മിനിമോൾ അധ്യക്ഷനായി. കെജിഒഎ സംസ്ഥാന ട്രഷറർ എ ബിന്ദു, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് ദിലീപ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ അജി, കെ  സീന എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എ ആർ രാജേഷ് സ്വാഗതവും ജില്ലാ ജോയിന്റ്‌ സെക്രട്ടറി പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top