25 November Monday
പ്രവാസി സംഘം മെമ്പർഷിപ് ക്യാമ്പയിൻ

ജില്ലയിൽ ഒന്നരലക്ഷം പേരെ അംഗമാക്കും

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

കേരള പ്രവാസിസംഘം മെമ്പർഷിപ് ക്യാമ്പയിൻ ജില്ലാതല ഉദ്‌ഘാടനം സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ്ണപിള്ള 
നിർവഹിക്കുന്നു

കൊല്ലം
കേരള പ്രവാസിസംഘം മെമ്പർഷിപ് ക്യാമ്പയിൻ ജില്ലാതല ഉദ്‌ഘാടനം നടന്നു. പ്രവാസിസംഘത്തിന്റെ രൂപീകരണ ദിനമായ ശനിയാഴ്‌ച സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ്ണപിള്ള മുട്ടക്കാവ് റിനി മന്ദിരത്തിൽ ബിനുവിന് നൽകി മെമ്പർഷിപ് ക്യാമ്പയിൻ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം ശശിധരൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സുൽബത്ത്, സന്തോഷ് മാനവം, കൊട്ടിയം ഏരിയ പ്രസിഡന്റ് ജോൺസൺ, സെക്രട്ടറി പ്രേംഷാജ്, ഏരിയ കമ്മിറ്റിഅംഗം ദിലീപ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിൽ ഒന്നരലക്ഷം പ്രവാസികളെ പ്രവാസി സംഘത്തിൽ അംഗമാക്കും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി പ്രവാസികളുടെ അവകാശങ്ങൾക്കുവേണ്ടി നിരന്തരമായ പ്രക്ഷോഭങ്ങളും സമരങ്ങളും ഏറ്റെടുക്കുന്ന സംഘടനയാണ് പ്രവാസിസംഘം. പ്രവാസികൾക്ക് ക്ഷേമനിധിയും പെൻഷനും മറ്റാനുകൂല്യങ്ങളും നേടിയെടുക്കുന്നതിലും ഏറ്റവും കുറഞ്ഞ പെൻഷൻ 3500 രൂപയാക്കി വർധിപ്പിക്കുന്നതിലും നിർണായക പങ്കുവഹിച്ചത് കേരള പ്രവാസിസംഘമാണ്. അവകാശ പോരാട്ടങ്ങൾക്ക് ശക്തിപകരാൻ എല്ലാ പ്രവാസികളും പ്രവാസിസംഘത്തിൽ അംഗമാകണമെന്ന് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top