22 November Friday

മാനവ വിഭവശേഷിക്ക്‌ അനുയോജ്യമായ തൊഴില്‍സാധ്യതകള്‍ കണ്ടെത്തും: മന്ത്രി ജെ ചിഞ്ചുറാണി

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

ചവറ ഐഐഐസിയിൽ ജില്ലാ ഭരണകേന്ദ്രം സംഘടിപ്പിച്ച ‘ക്വിലോൺ ഒഡിസി' കരിയർ എക്‌സ്‌പോ 
മന്ത്രി ജെ ചിഞ്ചുറാണിഉദ്ഘാടനംചെയ്യുന്നു

കൊല്ലം
പുതുതലമുറയുടെ മാനവവിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തുന്ന തൊഴിൽ സാധ്യതകൾ തുറന്നുനൽകേണ്ടത് നാടിന്റെ വളർച്ചയ്ക്ക് അനിവാര്യമാണെന്ന്‌ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ചവറ ഐഐഐസിയിൽ ജില്ലാ ഭരണകേന്ദ്രം സംഘടിപ്പിച്ച ‘ക്വിലോൺ ഒഡിസി' കരിയർ എക്‌സ്‌പോ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. മത്സരാധിഷ്ഠിതമായ കാലത്ത് ഓരോരുത്തരുടെയും കഴിവിന് അനുസൃതമായ തൊഴിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. സ്വദേശത്തും വിദേശത്തും തൊഴിൽ അന്വേഷകരായിട്ടുള്ളവർക്ക് തൊഴിൽ സാധ്യതകൾ അറിയുന്നതിന് കരിയർ എക്‌സ്‌പോ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. സുജിത് വിജയൻപിള്ള എംഎൽഎ അധ്യക്ഷനായി. സെമിനാറുകൾ, ക്വിസ് മത്സരം, കരിയർ സ്റ്റാളുകൾ എന്നിവ മേളയുടെ ആകർഷണമായി. കേരള നോളേജ് ഇക്കോണമി മിഷൻ, കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ്, ഒഡെപെക്, കെ- ഡിസ്‌ക്, ടെക്‌നോപാർക്, നോർക്ക റൂട്ട്‌സ്, 15ൽ അധികം നൈപുണ്യ വികസന സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എന്നിവ മേളയുടെ ഭാഗമായി. ജില്ലാ ഭരണകേന്ദ്രവും കുടുംബശ്രീ ജില്ലാ മിഷനും ചേർന്നാണ് മേള സംഘടിപ്പിച്ചത്. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, കലക്ടർ എൻ ദേവിദാസ്, സബ് കലക്ടർ നിഷാന്ത് സിഹാര, കേരള നോളേജ് ഇക്കോണമി മിഷൻ ഡയറക്ടർ പി എസ് ശ്രീകല, കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ് സിഇഒ ടി വി വിനോദ്, കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ആർ വിമൽ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top