23 December Monday

എൻജിഒ യൂണിയൻ 
ജില്ലാതല കലോത്സവം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024
കൊല്ലം
കേരള എൻജിഒ യൂണിയൻ കൊല്ലം ജ്വാല കലാവേദിയുടെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ജില്ലാതല കലോത്സവം ഞായർ ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ നടക്കും. രാവിലെ ഒമ്പതിന്‌ മത്സരങ്ങൾ ആരംഭിക്കും. 10ന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ കലോത്സവം ഉദ്ഘാടനംചെയ്യും. നാലുവേദികളിലായി ലളിതഗാനം, കവിതാലാപനം, നാടൻപാട്ട് (സിംഗിൾ ആൻഡ് ഗ്രൂപ്പ്) ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, തിരുവാതിര, നാടോടിനൃത്തം (സിംഗിൾ), ഒപ്പന, മോണോആക്ട്,  മിമിക്രി, മൂകാഭിനയം, ചെണ്ട, വയലിൻ, തബല, മൃദംഗം, ഓടക്കുഴൽ, ചിത്രരചന (പെൻസിൽ), ചിത്രരചന (ജലച്ചായം), കാർട്ടൂൺ, കവിതാരചന, കഥാരചന എന്നീ ഇനങ്ങൾ ഉൾപ്പെടുന്ന ജീവനക്കാരുടെ കലാമത്സരങ്ങൾ നടക്കും. വൈകിട്ട് സമാപന സമ്മേളനം സുജിത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനംചെയ്യും. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥിയാകും. മത്സരവിജയികൾ 27ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും. കലോത്സവം വിജയിപ്പിക്കാൻ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ബി സുജിത്തും സെക്രട്ടറി വി ആർ അജുവും അഭ്യർഥിച്ചു. ഫോൺ: 9447787832.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top