26 December Thursday

വിരമിച്ച നേതാക്കൾക്ക് 
കെജിഒഎ യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

 

കൊല്ലം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ മുൻ സംസ്ഥാന കമ്മിറ്റി അംഗം എ ജി സന്തോഷ്‌, മുൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി വി സുദർശനൻ, മുൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം അൻസാർ, ഹസീന ഇക്ബാൽ, കെ വേണുഗോപാൽ എന്നിവർക്ക് കെജിഒഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്തു. വിരമിച്ച നേതാക്കള്‍ക്കുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന ജനറൽ സെക്രട്ടറി എം ഷാജഹാൻ സമ്മാനിച്ചു. കെജിഒഎ സംസ്ഥാന ട്രഷറർ എ ബിന്ദു, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം  എസ് ദിലീപ്, ജില്ലാ സെക്രട്ടറി എ ആർ രാജേഷ്, ജില്ലാ പ്രസിഡന്റ് എൽ മിനിമോൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ അജി, കെ സീന, എസ് മണിലാൽ, ജില്ലാ ജോയിന്റ് സെക്രട്ടറി എം പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top