ശാസ്താംകോട്ട
ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള ദേവസ്വംബോർഡ് കോളേജ് വജ്രജൂബിലി ആഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷനായി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് സ്വാഗതഗാന പ്രകാശനവും ഉപഹാര സമര്‍പ്പണവും നടത്തി. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി. എംഎൽഎമാരായ പി എസ് സുപാല്‍, പി സി വിഷ്ണുനാഥ്, സി ആര്‍ മഹേഷ്, ഡോ. സുജിത് വിജയന്‍പിള്ള, ദേവസ്വം ബോര്‍ഡ് അംഗം എ അജികുമാര്‍, ജി സുന്ദരേശന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, സംഘാടകസമിതി രക്ഷാധികാരി കെ സോമപ്രസാദ്, ബ്ലോക്ക് പ്രസിഡന്റ് ആര്‍ സുന്ദരേശന്‍, പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഗീത, സിന്‍ഡിക്കറ്റ് അംഗങ്ങളായ ജി മുരളീധരന്‍, പി എസ് ഗോപകുമാര്‍, സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..