എഴുകോൺ
സിപിഐ എം നെടുവത്തൂർ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടം ഇ എം എസ് ഭവൻ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. കല്ലുംപുറം ജങ്ഷനിൽനിന്നും ബഹുജനറാലിയും ചുവപ്പുസേന പരേഡും ആരംഭിച്ചു. എഴുകോൺ ജങ്ഷനിൽ പൊതുസമ്മേളനം നടന്നു. ബി രാഘവൻ സ്മാരക കോൺഫറൻസ് ഹാൾ കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാലും ജി ആർ രമണൻ സ്മാരക മിനി കോൺഫറൻസ് ഹാൾ ജില്ലാ സെക്രട്ടറി എസ് സുദേവനും ഇ എം എസ് ലൈബ്രറി ഹാൾ സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാലും ഉദ്ഘാടനംചെയ്തു. മുതിർന്ന സിപിഐ എം നേതാവ് പി കെ ഗുരുദാസൻ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എ എബ്രഹാം അധ്യക്ഷനായി. ഏരിയ സെക്രട്ടറി ജെ രാമാനുജൻ സ്വാഗതം പറഞ്ഞു. നിർമാണ കമ്മിറ്റി കൺവീനർ എം എസ് ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സോമപ്രസാദ്, കെ വരദരാജൻ, ചിന്താ ജെറോം, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി ബാൾഡുവിൻ, ബി തുളസീധരക്കുറുപ്പ്, എം ശിവശങ്കരപ്പിള്ള, ജില്ലാ കമ്മിറ്റി അംഗം എസ് ആർ അരുൺബാബു, മുരളി മടന്തകോട്, നെടുവത്തൂർ സുന്ദരേശൻ, ജി ത്യാഗരാജൻ, ബി സനൽകുമാർ, വി പി പ്രശാന്ത്, എ അഭിലാഷ്, വി സുമലാൽ, കെ ഓമനക്കുട്ടൻ, എം പി മനേക്ഷ, പി തങ്കപ്പൻപിള്ള എന്നിവർ സംസാരിച്ചു. ബാനർജീസ് കനൽ അവതരിപ്പിച്ച നാടൻപാട്ടും ദൃശ്യാവിഷ്കാരവും അരങ്ങേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..