12 August Monday

ഇന്നലെ 848 പേർക്ക് സമ്പർക്കം 840

സ്വന്തം ലേഖകൻUpdated: Wednesday Apr 21, 2021
കൊല്ലം
ജില്ലയിൽ ബുധനാഴ്‌ച 848 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 840 പേർക്ക്‌ സമ്പർക്കം വഴിയാണ്‌ രോഗംബാധിച്ചത്‌. വിദേശത്തുനിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ നാലുപേർക്കും മൂന്നു ആരോഗ്യപ്രവർത്തകർക്കുമാണ്‌ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌‌. 67 പേർ രോഗമുക്തി നേടി. 
കൊല്ലം കോർപറേഷനിൽ 157 പേർക്കാണ് രോഗബാധ. കിളികൊല്ലൂർ -12, കാവനാട്, അയത്തിൽ  11 വീതവും കടപ്പാക്കട, ഉളിയക്കോവിൽ ഒമ്പതുവീതവും കല്ലുംതാഴം, ആശ്രാമം ഏഴുവീതവും ബാപ്പുജി നഗർ- ആറ്, വാളത്തുംഗൽ- അഞ്ച്, വടക്കേവിള, പള്ളിമുക്ക്, ഇരവിപുരം, കടവൂർ  നാലുവീതവും തെക്കേവിള, തിരുമുല്ലാവാരം, കരിക്കോട്, ആസാദ് നഗർ, പട്ടത്താനം, പീപ്പിൾസ് നഗർ, മങ്ങാട്, മതിലിൽ, മുണ്ടയ്ക്കൽ, വികാസ് നഗർ  മൂന്നു വീതവുമാണ് കോർപറേഷൻ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി- 27, കൊട്ടാരക്കര- 18, പുനലൂർ -17, പരവൂർ- ആറ് എന്നിങ്ങനെയാണ് രോഗബാധിതർ. പഞ്ചായത്തുകളിൽ കുലശേഖരപുരം- 68, തഴവ -35, ഓച്ചിറ -23, പെരിനാട് -18, കൊറ്റങ്കര -17, പിറവന്തൂർ, ആലപ്പാട്, അലയമൺ  16 വീതവും കുളക്കട -15, നെടുവത്തൂർ, ഏരൂർ  14 വീതവും കടയ്ക്കൽ, വെട്ടിക്കവല, കല്ലുവാതുക്കൽ, ആദിച്ചനല്ലൂർ13 വീതവും തെക്കുംഭാഗം തലവൂർ 12 വീതവും ഇളമാട്, തേവലക്കര 11 വീതവും ശൂരനാട് സൗത്ത്, പൂയപ്പള്ളി, പത്തനാപുരം, ശാസ്താംകോട്ട, മയ്യനാട് 10 വീതവും വിളക്കുടി, തൊടിയൂർ, ചവറ, കുളത്തൂപ്പുഴ, നെടുമ്പന ഒമ്പതുവീതവും മൈലം, ക്ലാപ്പന, ഇളമ്പള്ളൂർ, അഞ്ചൽ, പന്മന, തൃക്കോവിൽവട്ടം എട്ടുവീതവും ഇട്ടിവ, ആര്യങ്കാവ്  ഏഴുവീതവും ചിതറ, ഇടമുളയ്ക്കൽ, ശൂരനാട് നോർത്ത്, പോരുവഴി, കുണ്ടറ  ആറുവീതവും വെളിയം, പേരയം, വെളിനല്ലൂർ, മൈനാഗപ്പള്ളി, തൃക്കരുവ, ചിറക്കര, കുന്നത്തൂർ, കരവാളൂർ, കരീപ്ര  അഞ്ചുവീതവും വെസ്റ്റ് കല്ലട, നിലമേൽ, തെന്മല, ഉമ്മന്നൂർ  നാലുവീതവും മേലില, പട്ടാഴി, നീണ്ടകര, ചാത്തന്നൂർ, ചടയമംഗലം  മൂന്നുവീതവുമാണ് രോഗബാധിതർ.  
9976 പേർക്ക് വാക്‌സിൻ നൽകി 
ഒന്നും രണ്ടും ഡോസുകൾ ഉൾപ്പെടെ ജില്ലയിൽ ചൊവ്വാഴ്‌ച 9976 പേർക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നൽകി. 15 ആരോഗ്യപ്രവർത്തകരും 47 മുന്നണിപ്പോരാളികളും 18 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും 45 നും 59 നും ഇടയിലുള്ള 2760 പേരും 60 വയസ്സിന് മുകളിലുള്ള 1645 പേരും ആദ്യഡോസ് സ്വീകരിച്ചു. 148 ആരോഗ്യപ്രവർത്തകർക്കും 477 മുന്നണിപ്പോരാളികൾക്കും 1573 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും 45 നും 50 നും ഇടയിലുള്ള 1082 പേർക്കും 60 വയസ്സിന് മുകളിലുള്ള 2211 പേർക്കും രണ്ടാമത്തെ ഡോസ് നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top