22 December Sunday

അജയപ്രസാദിന്റെ ധീരസ്‌മരണ 
പുതുക്കി നാട്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

എസ്എഫ്ഐ സംഘടിപ്പിച്ച അജയപ്രസാദ് അനുസ്മരണം അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു ഉദ്ഘാടനംചെയ്യുന്നു

 

കരുനാ​ഗപ്പള്ളി 
ആർഎസ്‌എസ്‌ ഗുണ്ടാസംഘം അരുംകൊലചെയ്ത എസ്‌എഫ്‌ഐ നേതാവ്‌ അജയപ്രസാദിന്റെ 17–-ാം രക്തസാക്ഷി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ ക്ലാപ്പനയിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന്‌ അനുസ്മരണ റാലിയും സംഘടിപ്പിച്ചു. തുടർന്ന്‌ ചേർന്നയോഗം എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു ഉദ്ഘാടനംചെയ്തു. ചിന്താ ജെറോം, എസ് ആർ അരുൺബാബു, ആദർശ് എം സജി, അഞ്ജുകൃഷ്ണ, ഗോപീകൃഷ്ണൻ, വിഷ്ണു, എസ് ഷബീർ സന്ദീപ്‌ ലാൽ, ആര്യ പ്രസാദ്, ഷാഹിൻ, മുസാഫിർ, തൃപതി, അരുൺ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top