22 December Sunday

ടോറസ് ലോറി റോഡിൽ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

 

കടയ്ക്കൽ 
കൂറ്റൻ തടി കയറ്റിവന്ന ടോറസ് ലോറി റോഡിൽ കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കടയ്ക്കൽ–- -നിലമേൽ റോഡിൽ കടയ്ക്കൽ ടൗണിനു സമീപം പാട്ടിവളവിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പെരുമ്പാവൂരിൽനിന്ന് പാലോടിലേക്ക് തടിയുമായി വന്നതായിരുന്നു ടോറസ്. പാട്ടിവളവിൽ മറ്റൊരു വാഹനത്തിന് വശം കൊടുക്കുന്നതിനിടെ റോഡിന് ഒരുഭാഗത്തേക്ക് ചരിയുകയായിരുന്നു. റോഡിനു കുറുകെ വാഹനം നിന്നതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെടുകയായിരുന്നു. തുടര്‍ന്ന് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. അഗ്നിരക്ഷാസേന എത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് രണ്ടു ക്രെയിനും മണ്ണുമാന്തികളും ഉൾപ്പെടെ കൊണ്ടുവന്നാണ് ടോറസ് മാറ്റിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top