22 November Friday

പച്ചത്തുരുത്ത് പദ്ധതിക്കു തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

പച്ചത്തുരുത്ത് പദ്ധതി ചവറ കരിത്തുറയിൽ സുജിത് വിജയൻപിള്ള എംഎൽഎ  ഉദ്ഘാടനംചെയ്യുന്നു

ചവറ
ചവറയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിന്റെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി ചവറ പഞ്ചായത്തും ഹരിത കേരളം മിഷനുമായി ചേർന്ന് പച്ചത്തുരുത്ത് പദ്ധതിക്കു തുടക്കമായി.  പ്രകൃതി സംരക്ഷണവും ആവാസവ്യവസ്ഥകളുടെ സുസ്ഥിരതയും ലക്ഷ്യമാക്കിയുള്ള പദ്ധതി ചവറ കരിത്തുറയിൽ സുജിത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനംചെയ്തു. കരിത്തുറ, കോവിൽത്തോട്ടം എന്നീ പ്രദേശങ്ങളിലെ 10 ഏക്കർ സ്ഥലത്ത് തെങ്ങും മറ്റു ഫലവൃക്ഷത്തൈകളും തദ്ദേശീയരുടെ സഹായത്തോടെ നട്ടുവളർത്തുന്നതാണ് പദ്ധതി. ഐആർഇ ഖനനാനന്തരം മണ്ണിട്ടുനികത്തി പ്രദേശവാസികളുടെ പുനരധിവാസത്തിന് നൽകുന്ന ഭൂമിയിലും പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷങ്ങൾ നട്ടുവളർത്തിയായിരിക്കും നൽകുക. 
പഞ്ചായത്ത് പ്രസിഡന്റ് ജെ സുരേഷ് കുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ഐആർഇഎൽ യൂണിറ്റ് മേധാവി എൻ എസ്‌ അജിത്, ജില്ലാ പഞ്ചായത്ത് അംഗം സി പി സുധീഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ജയലക്ഷ്മി, മഡോണ ജോസഫിൻ, ആൻസി ജോർജ്, ഐആർഇഎൽ ചീഫ് മാനേജർ ഭക്തദർശൻ, കൃഷിവകുപ്പ് അസിസ്റ്റന്റ് കോ ഓർഡിനേറ്റർ സഞ്ജയ്, പഞ്ചായത്ത് സെക്രട്ടറി ശിവകുമാർ എന്നിവർ സംസാരിച്ചു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലായി സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി സഹായങ്ങൾ ഐആർഇഎൽ നൽകി വരുന്നതായി അധികൃതർ അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top