23 December Monday
വൈദ്യതാഘാതമേറ്റു, പോസ്റ്റിൽ കുടുങ്ങി

കെഎസ്ഇബി ജീവനക്കാരന്‌ 
രക്ഷകരായി അഗ്നിരക്ഷാസേന

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ജോലിക്കിടെ വൈദ്യതാഘാതമേറ്റ്‌ വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ 
കെഎസ്ഇബി ജീവനക്കാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു

 
കരുനാഗപ്പള്ളി 
ജോലിക്കിടെ വൈദ്യതാഘാതമേറ്റ്‌ വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ കെഎസ്ഇബി ജീവനക്കാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം പകൽ ഒന്നിന്‌ പുതിയകാവ് താജ്മഹൽ പള്ളിക്ക് സമീപത്തായിരുന്നു അപകടം. കെഎസ്ഇബി കരുനാഗപ്പള്ളി നോർത്ത് സെക്‌ഷനിലെ അനിലാൽ (45) ആണ് അപകടത്തിൽപ്പെട്ടത്‌. 45 അടിയോളം ഉയരത്തിലായിരുന്നു അനിലാൽ. അഗ്നിരക്ഷാസേനാംഗങ്ങൾ ഏണി ഉപയോഗിച്ച് താഴെയിറക്കി ഇദ്ദേഹത്തെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്ക് മാറ്റി. യു ഷാബി, പി വിഷ്ണു, എ അബ്ദുൽ സമദ്, എസ് വിനോദ്, എസ് അനീഷ്, എസ് സച്ചു, അനിൽ ആനന്ദ്, ആർ രഞ്ജിത്‌ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top