22 December Sunday

സി ബി സി വാര്യര്‍ അനുസ്മരണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

കെ എസ്എഫ്ഇ സ്റ്റാഫ് അസോസിയേഷന്‍ (സിഐടിയു) സംഘടിപ്പിച്ച സിബിസി വാര്യര്‍ അനുസ്മരണവും എന്‍ഡോവ്മെന്റ് വിതരണവും അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുരളീകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര  
കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) നേതാവായിരുന്ന സി ബി സി വാര്യർ ഓർമദിനവും എൻഡോവ്മെന്റ് വിതരണവും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് മുരളീകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ ​ഗോപിനാഥൻനായർ അധ്യക്ഷനായി. സെക്രട്ടറി എസ് ഷീന സ്വാ​ഗതം പറഞ്ഞു. ബേസിൽ റോയ് കരിയർ ​ഗൈഡൻസ് മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് രഘു, ​ഗോൾഡ് അപ്രൈസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ അനന്ദസ്വാമി, ഏജന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ അനിൽ, സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എ ഷാഹിമോൾ, സംസ്ഥാന കമ്മിറ്റിഅം​ഗങ്ങളായ ടി ജി മിനേഷ്, ആർ രഹന, ജില്ലാ ട്രഷറർ എ ബിനോജ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top