22 December Sunday

എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024
കരുനാഗപ്പള്ളി 
എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. പത്തനംതിട്ട കോന്നി മങ്ങാരം ഹലീന മൻസിലിൽ ആബിദ് (25), ആലുംകടവ് മരുതൂർക്കുളങ്ങര തെക്ക് കാട്ടൂർ വീട്ടിൽ അജിംഷ (30) എന്നിവരാണ് പൊലീസ്‌ പിടിയിലായത്. 
കരുനാഗപ്പള്ളിയിലും പരിസരങ്ങളിലും സ്‌കൂൾ–- കോളേജ് വിദ്യാർഥികൾക്കും മറ്റും വിൽപ്പനയ്ക്കായി എത്തിച്ച 10 ഗ്രാം എംഡിഎംഎ ആണ് പ്രതികളിൽനിന്നു കണ്ടെടുത്തത്. 
മയക്കുമരുന്ന് കച്ചവടത്തിലൂടെ ആഡംബര ജീവിതം നയിച്ച് വരികയായിരുന്നു പ്രതികളെന്നും പൊലീസ് അറിയിച്ചു. സ്റ്റേഷൻ ഹൗസ്‌ ഓഫീസർ വി ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സക്കറിയ കുരുവിള, റഹീം, സുരേഷ്, സിപിഒ അനിത, ജില്ലാ ഡാൻസാഫ് അംഗങ്ങൾ എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top