22 December Sunday
ബാലസംഘം ജില്ലാ സമ്മേളനം സമാപിച്ചു

പഞ്ചായത്തുകളിൽ 
പൊതുകളിസ്ഥലം ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

 

 
കരുനാഗപ്പള്ളി 
ബാലസംഘം ജില്ലാസമ്മേളനത്തിന് കരുനാഗപ്പള്ളിയിൽ സമാപനമായി. സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും പൊതുകളിസ്ഥലം ഉറപ്പാക്കുക, ഗാസയിൽ അടക്കം കുട്ടികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനു പേരെ കൊന്നൊടുക്കുന്ന യുദ്ധങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങൾ പാസാക്കി. 
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം ശിവശങ്കരപ്പിള്ള, അജിത്പ്രസാദ് എന്നിവർ സംസാരിച്ചു. ചർച്ചകൾക്ക് ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം  കൃഷ്ണൻ, സംസ്ഥാന കൺവീനർ ടി കെ നാരായണദാസ് , ജില്ലാ സെക്രട്ടറി അതുൽ രവി എന്നിവർ മറുപടി നൽകി. അഞ്ജനദാസ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. 
ജില്ലാപ്രസിഡന്റായി ആർച്ചയെയും സെക്രട്ടറിയായി അതുൽ രവിയെയും തെരഞ്ഞെടുത്തു. 
മറ്റു ഭാരവാഹികൾ: കല്യാണി, അഞ്ജന ദാസ് (വൈസ് പ്രസിഡന്റുമാർ), ഫാസിൽ, ഇമ കൃഷ്ണ (ജോയിന്റ്‌ സെക്രട്ടറിമാർ), അജിത് പ്രസാദ് ( കൺവീനർ), കറവൂർ എൽ വർഗീസ്, ഷീജ (ജോയിന്റ്‌ കൺവീനർമാർ), മിഥുൻ (കോ–-- ഓർഡിനേറ്റർ), തൊടിയൂർ രാധാകൃഷ്ണൻ (അക്കാദമി കമ്മിറ്റി കൺവീനർ), സുമന്ദ് (നവമാധ്യമ കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top