കരുനാഗപ്പള്ളി
അഴീക്കൽ ഗവ. ഹൈസ്കൂളിലെ 1993 ബാച്ച് ഏഴാംക്ലാസ് പൂർവവിദ്യാർഥി കൂട്ടായ്മയായ "ആകാശമിഠായി ’ സ്കൂളിന് സമർപ്പിച്ച ഇന്ത്യൻ ഭരണഘടനയുടെ ആമുഖവും ഡോ. ബി ആർ അംബേദ്കറിന്റെ ഛായാചിത്രവും അനാച്ഛാദനംചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ അനാച്ഛാദനം നിർവഹിച്ചു. ഛായാചിത്രം വരച്ച ലെനിൻ, പ്രകാശ് എന്നിവരെ അനുമോദിച്ചു. പൂർവ വിദ്യാർഥി പ്രതിനിധികളായ അനൂപ് സഹദേവൻ, വിനോദ്, സുജ, അമ്പിളി, സിബി, പ്രധാനാധ്യാപിക കെ എൽ സ്മിത, അധ്യാപകരായ മുഹമ്മദ് സലിംഖാൻ, ശ്രീജ, സുജാരാജ്, റാണി, പിടിഎ അംഗങ്ങളായ സജിക്കുട്ടൻ, മോഹൻദാസ് എന്നിവർ സംസാരിച്ചു. വയനാട് ദുരന്ത മേഖലയിൽ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നിർമിച്ച് നൽകുന്ന ലൈബ്രറിയിലേക്ക് സ്കൂളിലെ "പുസ്തക വഞ്ചിയിൽ" ലഭിച്ച പുസ്തകങ്ങൾ ലൈബ്രേറിയൻ കല ചടങ്ങിൽ വി വിജയകുമാറിന് കൈമാറി. ലോക തപാൽദിനത്തിൽ സ്കൂൾ സംഘടിപ്പിച്ച കത്തെഴുത്ത് മത്സരത്തിൽ എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒന്നാംസ്ഥാനം നേടിയ അലോന, അഭിനന്ദ, പ്രിയദർശിനി എന്നിവർക്ക് സമ്മാനം വിതരണചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..