22 December Sunday

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

ചവറ ലയൺസ് ക്ലബ്ബും അരവിന്ദ് മെഡിക്കൽ സെന്ററും  പൊന്മന കാട്ടിൽ മേക്കത്തിൽ ശ്രീദേവി ക്ഷേത്രത്തിൽ 
സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് സുജിത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ചവറ
പൊന്മന കാട്ടിൽ മേക്കത്തിൽ ശ്രീദേവി ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിന്റെ ഭാഗമായി ചവറ ലയൺസ് ക്ലബ്ബും അരവിന്ദ് മെഡിക്കൽ സെന്ററും  ചേർന്ന് സൗജന്യ സ്പെഷ്യാലിറ്റി  മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. സുജിത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനംചെയ്തു. ലയൺ ഡിസ്ട്രിക്ട് 318എയുടെ ആദ്യ വൈസ് ഡിസ്ട്രിക്ട് ഗവർണർ  ജെയിൻ സി ജോബ്,  ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി  ആറ്റിങ്ങൽ പ്രകാശ് എന്നിവർ വിശിഷ്ട അതിഥികളായി. ചവറ ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ മഹേഷ് അധ്യക്ഷനായി. എം ഒ ബിജു സ്വാഗതം പറഞ്ഞു. റീജണൽ ചെയർപേഴ്സൺ  ബ്രിജേഷ്, ക്ലബ്‌ അംഗങ്ങളായ ഹരിലാൽ,  ആംസ്, റിയാസ്,  വിജയകുമാർ, അനന്ദുലാൽ, അജേഷ്,  അഭിലാഷ് എന്നിവർ പങ്കെടുത്തു.ശ്രീനിവാസൻ നന്ദി പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top