08 September Sunday
കുമ്മിൾ പിഎച്ച്സി

ആദ്യഘട്ടനിർമാണം 
പൂർത്തിയാകുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

നിർമാണം നടക്കുന്ന കുമ്മിൾ പിഎച്ച്സി

 

കടയ്ക്കൽ 
കുമ്മിൾ പ്രാഥമികാരോഗ്യകേന്ദ്രത്തിനായുള്ള കെട്ടിടനിർമാണത്തിന്റെ ആദ്യഘട്ടജോലികൾ പൂർത്തിയാകുന്നു. പഞ്ചായത്ത് രൂപീകരണത്തിനുശേഷം 2009 ലാണ് കുമ്മിളിൽ പിഎച്ച്സി നിലവിൽവന്നത്. അന്നുമുതൽ വാടക കെട്ടിടത്തിലാണ്‌ പ്രവർത്തിച്ചുവന്നത്‌. പഞ്ചായത്ത് ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയതോടെ പിഎച്ച്സി പഴയ പഞ്ചായത്ത് ഓഫീസിലായി. നൂറുകണക്കിന് ആളുകൾ ദിനംപ്രതി ഒപി വിഭാഗത്തിലെത്തുന്ന ആശുപത്രിയിൽ കൂടുതൽ സൗകര്യം ഒരുക്കുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. ഇതിനായി 44 സെന്റ്‌ ഭൂമി പൊതുജനസഹായത്തോടെ വാങ്ങി. എൻഎച്ച്എം, എംഎൽഎ പ്രാദേശിക വികസനഫണ്ട് എന്നിവ ഉപയോഗിച്ചുള്ള വിപുലമായ നിർമാണമാണ്‌ നിലവിൽ നടക്കുന്നത്‌. കുമ്മിൾ -സംബ്രമം റോഡിലാണ് ആശുപത്രി ഉയരുന്നത്. ഇവിടെ കുടിവെള്ളം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് 15ലക്ഷം രൂപയും അനുവദിച്ചു. നിർമാണം പൂർത്തിയാക്കുന്നതോടെ കൂടുതൽ ഡോക്ടന്മാരുടെ സേവനവും ലഭ്യമാകും. ഒന്നാംഘട്ട നിർമാണപ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാകുകയാണെന്ന്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ മധു അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top