കടയ്ക്കൽ
വഖഫ് നിയമ ഭേദഗതി ബില്ല് ആർഎസ്എസ് അജൻഡയുടെ ഭാഗമാണെന്ന് എ എ റഹിം എംപി പറഞ്ഞു. കടയ്ക്കൽ മുക്കുന്നം മന്നാനിയ്യാ ബനാത്ത് യതീം ഖാനയുടെ സിൽവർ ജൂബിലിയോടനുബന്ധിച്ച് നടന്ന വഖഫ് സംരക്ഷണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് അധികാര കേന്ദ്രീകരണ ലക്ഷ്യത്തിന്റെ ഒടുവിലെ ഉദാഹരണമാണ്. ജനതയെ വിഭജിക്കാനുള്ള ആർഎസ്എസ് അജൻഡയുടെ ഭാഗമാണ് വഖഫ് ഭേദഗതി ബില്ല്. അതിനെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷനായി. എൻ കെ പ്രേമചന്ദ്രൻ എംപി സമ്മേളനം ഉദ്ഘാടനംചെയ്തു. സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മുൻ ഡയറക്ടർ പി നസീർ വിഷയം അവതരിപ്പിച്ചു. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നയ പ്രഖ്യാപനവും അഡ്വ. കെ പി മുഹമ്മദ് പ്രമേയാവതരണവും നടത്തി. കടയ്ക്കൽ ജുനൈദ്, നൗഷാദ് യൂനുസ്, വൈ അഹമദ് ഫസിൽ, അഡ്വ. കുറ്റിയിൽ ഷാനവാസ്, കണ്ണനല്ലൂർ നിസാമുദീൻ എന്നിവർ സംസാരിച്ചു. യുവജന വിദ്യാർഥി സമ്മേളനം എ കെ ഉമർ മൗലവി ഉദ്ഘാടനംചെയ്തു. ഇലവുപാലം ഷംസുദീൻ മന്നാനി അധ്യക്ഷനായി. പ്രൊഫ. ഉമർ ഷിഹാബ് ക്ലാസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..