22 December Sunday

ബഡ്സ് സ്കൂളിൽ ഓണാഘോഷം നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

മദർ തെരേസ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ഓച്ചിറ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷം രക്ഷാധികാരി എസ്‌ ടി ബിനു ഉദ്ഘാടനംചെയ്യുന്നു

ഓച്ചിറ
മദർ തെരേസ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ഓച്ചിറ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. രക്ഷാധികാരി എസ്‌ ടി ബിനു ഉദ്ഘാടനംചെയ്തു. ചെയർമാൻ പി ബി സത്യദേവൻ അധ്യക്ഷനായി. ചലച്ചിത്രനടൻ കർണനെയും അധ്യാപകരായ സി രജിത, ഡി ജലജ, ഇ ഫെമിന എന്നിവരെയും ആദരിച്ചു. പ്രധാനമന്ത്രിയുടെ ബാലപുരസ്കാര ജേതാവ് ആദിത്യ സുരേഷും ഗായത്രിയും സംഗീതവിരുന്ന് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി ശ്രീദേവി, സ്നേഹ സന്തോഷ്, സുൾഫിയ ഷെറിൻ,- എ അജ്മൽ, സരസ്വതി പാട്ടത്തിൽ, സന്തോഷ് ആന്നേത്ത്, ഗോപിനാഥൻപിള്ള, ഡി എബ്രഹാം, കെ സുഭാഷ്, സുരേഷ് നാറാണത്ത്, ബാബു കൊപ്പാറ, പി ബിന്ദു, അശോക് ബാബു, വിജയ കമൽ, അശോകൻ, കൃഷ്ണപ്രിയ, അഖിൽ സോമൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top